പുൽപ്പള്ളി: റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥൻ സ്വകാര്യ കൃഷിയിടത്തിലെ കുളത്തിൽ വീണുമരിച്ചു. ബത്തേരി മാനിക്കുനി സ്വദേശി പാണാലിക്കൽ ബേബി (69) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വടാനക്കവലയിലെ കൃഷിയിടത്തിൽ തേങ്ങയിടീക്കുന്നതിനായി എത്തിയതായിരുന്നു ബേബി. ഏറെ നേരമായിട്ടും ബേബിയെ കാണാത്തതിനെ തുടർന്ന് തൊഴിലാളികൾ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മേരി. മക്കൾ: ജോബിഷ് (സിആർപിഎഫ്), ഫാ. ജിതേഷ്, ആൽബിൻ (കാത്തലിക് സിറിയൻ ബാങ്ക്, ബംഗളൂരു). മരുമക്കൾ: സജന, ടിൻസി.